Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Places

പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​യ സ്ക്രീ​ൻ വ​ഴി ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി കാ​ണു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് കാ​യി​ക മ​ന്ത്രി ഒ.​ജെ ജ​നീ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ സം​പ്രേ​ക്ഷ​ണാ​വ​കാ​ശം സീ ​എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് ന​ൽ​കി​യ​തും സീ ​ചാ​ന​ൽ കേ​ര​ള​ത്തി​ലെ ഓ​ണ്‍​ലൈ​ൻ സ്ട്രീ​മിം​ഗി​ന് സ്വ​കാ​ര്യ ഫു​ട്ബോ​ൾ ക്ല​ബ്ബാ​യ ഈ​ഗി​ൾ​സ് എ​ഫ്സി കേ​ര​ള​യു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​തും അ​തു​വ​ഴി കേ​ര​ള​ത്തി​ലും എ​ല്ലാ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും ലൈ​സ​ൻ​സ് ആ​വ​ശ്യ​മാ​യി വ​രു​മോ എ​ന്ന​തു​മാ​ണ് ആ​ശ​ങ്ക​യ്ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്.

അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യ സ​ർ​ക്കാ​ർ ഈ​ഗി​ൾ​സ് ഫു​ട്ബോ​ൾ ക്ല​ബു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി ലാ​ഭേ​ച്ഛ​യി​ല്ലാ​തെ ഫു​ട്ബോ​ൾ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു.

കാ​യി​ക പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ൾ, ക്ല​ബ്ബു​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വേ​ശ​ന ഫീ​സ് വാ​ങ്ങാ​തെ ന​ട​ത്തു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കാ​ണ് ഈ ​ഇ​ള​വ് ല​ഭ്യ​മാ​വു​ക. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ മാ​ളു​ക​ൾ എ​ന്നി​വ അ​വ​രു​ടെ സാ​ന്പ​ത്തി​ക​താ​ത്പ​ര്യാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന പ​ബ്ലി​ക്ക് സ്ട്രീ​മിം​ഗു​ക​ൾ​ക്ക് ഈ ​ഇ​ള​വ് ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.

ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ ഇ​ന്ത്യ​യി​ലെ സം​പ്രേ​ക്ഷ​ണ അ​വ​കാ​ശം സി ​എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് ല​ഭി​ച്ച​ത്. ഓ​ണ്‍​ലൈ​ൻ സ്ട്രീ​മിം​ഗ​നു​ള്ള അ​നു​മ​തി​യു​ള്ള അ​വ​രു​ടെ ത​ന്നെ സ്ഥാ​പ​ന​മാ​യ സീ ​ഫൈ​വ് കേ​ര​ള​ത്തി​ലെ ഫു​ട്ബോ​ൾ ക്ല​ബ്ബാ​യ ഈ​ഗി​ൾ​സ് എ​ഫ്‌​സി കേ​ര​ള​യു​മാ​യാ​ണ് കേ​ര​ള​ത്തി​ലെ പ​ബ്ലി​ക്ക് സ്ട്രീ​മിം​ഗി​ന് ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഫി​ഫ​യു​ടെ ലൈ​സ​ൻ​സ് ഫീ ​ആ​യ 25000 മു​ത​ൽ 2,50000 രൂ​പ വ​രെ ന​ൽ​ക​ണ​മാ​യി​രു​ന്നു.

വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും മാ​ളു​ക​ളും സാ​ന്പ​ത്തി​ക താ​ത്പ​ര്യാ​ർ​ഥം ന​ട​ത്തു​ന്ന ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ ലൈ​വ് സ്ട്രീ​മിം​ഗും കാ​യി​ക പ്രേ​മി​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, ക്ല​ബ്ബു​ക​ൾ എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളും ര​ണ്ടാ​യി​ട്ടാ​ണ് സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്. ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ പ​ണം മു​ട​ക്കാ​തെ ത​ന്നെ കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ൽ കാ​ണാ​ൻ സൗ​ക​ര്യ​മു​ണ്ടാ​വ​ണം എ​ന്ന​താ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up